Descriptions
ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് പരിധിയിലെ കായിപ്രം ബോട്ട് ജെട്ടിയോട് ചേർന്നുള്ള, വേമ്പനാട് കായലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന 1.02 ഏക്കർ ഭൂമി വിൽപ്പനയ്ക്ക് . ഈ സ്ഥലത്തിന് ഏകദേശം 80 മീറ്റർ കായൽ തീരമുഖം (Kayal Frontage) ഉണ്ട്. ഈ സ്ഥലത്തിന്റെ കിഴക്കുവശത്ത് വേമ്പനാട് കായൽ കടന്നാൽ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പാതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്നു.പ്രതിദിനം നിരവധി വിനോദസഞ്ചാരികൾ പാതിരാമണലിലേക്ക് സന്ദർശനം നടത്തുന്നുണ്ട്. കായിപ്രം ജെട്ടിയിൽ നിന്ന് പാതിരാമണലിലേക്ക് സ്ഥിരമായി ബോട്ട് സർവീസുകളും ലഭ്യമാണ്. കൂടാതെ, കായിപ്രം ജെട്ടിക്ക് സമീപവും പരിസര പ്രദേശങ്ങളിലുമായി നിരവധി പ്രശസ്ത ടൂറിസ്റ്റ് റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. ഈ വസ്തു കായൽ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ആകർഷകമായ സ്ഥലത്താണ്. അതിനാൽ ഗ്രൗണ്ട് 2 നിലകളുള്ള ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള 3-സ്റ്റാർ റിസോർട്ട് നിർമ്മിക്കുന്നതിനായി മുഹമ്മ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി അപേക്ഷിക്കുകയും, അതിന് പഞ്ചായത്ത് അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ വസ്തു വാങ്ങാൻ താൽപര്യമുള്ളവർ 9847102324 എന്ന നമ്പറിൽ ബന്ധപ്പെടുക.